ആലപ്പുഴ: പൊതുവിടങ്ങളിൽ ഉപേക്ഷിക്കുന്ന മുഖാവരണങ്ങൾ ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ജെ.സി.ഐ ആലപ്പിയുടെ നേതൃത്വത്തിൽ അവബോധന പരിപാടി നടത്തി. ഉദ്ഘാടനം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ നോനാം ചെല്ലപ്പൻ നിർവഹിച്ചു. ജെ.സി.ഐ ആലപ്പി പ്രസിഡന്റ് ലാലി പ്രിബിൻ അദ്ധ്യക്ഷത വഹിച്ചു. ഹൗസ് കീപ്പിംഗ് വിഭാഗം ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് അഷ്റഫ് അവബോധന പരിപാടി നടത്തി. പ്രോഗ്രാം ഡയറക്ടർ ഷിബു ഡേവിഡ്, മുൻ മേഖലാ പ്രസിഡന്റ് പ്രബിൻ അലക്സ്, ശ്യാം കുറുപ്പ്, ജസീന്ത ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കണ്ണൻ, അശ്വതി വികാസ് തുടങ്ങിയവർ സംസാരിച്ചു. ഏരീസ് ഗ്രൂപ്പ് സംഭാവന ചെയ്ത 300 മാസ്കുകളും പത്ത് ഫേസ് ഷീൽഡും, ഗ്ലൗസുകളും ഹൗസ് കീപ്പിംഗ് വിഭാഗത്തിന് കൈമാറി.