ആലപ്പുഴ:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല വൃക്ഷത്തൈ നടീലും വിതരണവും ഇന്ന് രാവിലെ 10.45ന് ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയിൽ വൃക്ഷത്തൈ നട്ട് മന്ത്റി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.

എ.എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വാർഡ് അംഗം സി.വി. മനോജ് കുമാർ, ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ.സിനി പ്രിയദർശിനി, അസി. ഫോറസ്​റ്റ് കൺസർവേ​റ്റർ ഫെൻ ആന്റണി എന്നിവർ പങ്കെടുക്കും. ജില്ലയിലുടനീളം 25 ഇനങ്ങളിലായി 5.45 ലക്ഷം തൈകളാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടുന്നത്.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നത്. വൃക്ഷത്തൈകൾ നടുന്നതിന് പുറമേ പരിസര ശുചീകരണം, വിത്ത് വിതരണം, പുന്തോട്ട നിർമ്മാണം, വീടുകൾ തോറും ഔഷധസസ്യ വിതരണം എന്നിവയും നടത്തുന്നുണ്ട്.