ആലപ്പുഴ: കഴിഞ്ഞ പ്രളയത്തോടെ പൂർണമായി തകർന്ന ആര്യാട് കൃഷിഭവൻ-മിൽമ സൊസൈറ്റി റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധം.
26 വർഷം മുമ്പ് നിർമ്മിച്ച റോഡിൽ ഇത്രയും നാൾ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് സമീപവാസികൾ സ്വന്തം ചെലവിലാണ്. അതുകൊണ്ടുതന്നെ പഞ്ചായത്ത് ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. 2018ലെ പ്രളയത്തിൽ റോഡ് അപ്പാടെ തകർന്നു. മഴ കനത്തതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങൾ പതിവായി. ഇരുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പഞ്ചായത്ത് അധികൃതർ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടിട്ടും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.