ആലപ്പുഴ: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കാൻ ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ എൽ.ഇ.ഡി ടിവികൾ നൽകി . പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ പടിഞ്ഞാറ് ശ്രീ നാരായണ വായനശാലയിൽ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. തീരദേശ മേഖലയിലെ നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അസോസിയേഷന്റെ പ്രവർത്തനം ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ 52 സ്‌കൂളുകളിലെ 242 വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനം ലഭ്യമാക്കാനാവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, ജില്ലാ കൺവീനർ സി.ടി. സോജി, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ആർ.ബിജുരാജ് എന്നിവർ പങ്കെടുത്തു.