ambala

അമ്പലപ്പുഴ: വണ്ടാനം പെട്രോൾ പമ്പിനു സമീപമുള്ള 18 സെന്റിൽ ആലപ്പുഴ ഗവ. സർവ്വന്റ്സ് സഹകരണ ബാങ്ക് പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. പയർ, വഴുതന, വെണ്ട, തക്കാളി, ചേന, ചേമ്പ്, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്.

ബാങ്കിന്റെ ബഹുനില മന്ദിര നിർമ്മാണത്തിന് കണ്ടെത്തിയ സ്ഥലത്താണ് കൃഷി. കൊവിഡ് പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുമെന്നതിനാലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചത്. സി.പി. എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ. അരുൺ കുമാർ, വൈസ് പ്രസിഡന്റ് എസ്. പ്രദീപ്, സെക്രട്ടറി ആർ. ശ്രീകുമാർ, സി.പി.എം ഏരിയ കമ്മിറ്റിയംഗം എ.പി.ഗുരുലാൽ, ഭരണസമിതി അംഗങ്ങളായ ടി. മനോജ്, ആർ. സതീഷ് കൃഷ്ണ, റീനാ മാത്യു, മിനിമോൾ വർഗ്ഗീസ്, എസ്. ജാസ്മിൻ, ജീവനക്കാരായ പി. യു. ശാന്താറാം, എം.പി.ഗിരി പ്രസാദ് എന്നിവർ പങ്കെടുത്തു.