അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹം ഒൻപതു ദിവസം പിന്നിട്ടു. ധീവരസഭ താലൂക്ക് സെക്രട്ടറി ആർ. സജിമോൻ സത്യാഗ്രഹമിരുന്നു.
സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ എസ്. ദീപു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർപേഴ്സൺ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് അദ്ധ്യക്ഷത വഹിച്ചു.കെ.പ്രദീപ്, പി. സാബു,പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യു.എം.കബീർ, അനിൽ ബി.കളത്തിൽ, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടരി സതീഷ് ടി.പത്‌മനാഭൻ,വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ,സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, എം.വി. രഘു, എം.എച്ച്.വിജയൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണി കൊല്ലമ്പറമ്പിൽ, ജി. ജിനേഷ്,എന്നിവർ സംസാരിച്ചു.