ആലപ്പുഴ: 'നന്മയുടെ തൈ നടാം' എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് പരിസ്ഥിതി ദിനം വിപുലമായി ആചരിക്കും. അരലക്ഷം ഫലവൃക്ഷ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ തൈ നട്ട് ആർ.നാസർ നിർവഹിക്കും.