മാവേലിക്കര: കൊവിഡുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങര ഈരേഴ വടക്ക് 996-ാം നമ്പർ ശ്രീഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ 150 ഓളം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും, ചികിത്സാ സഹായവും നൽകി. കരയോഗം പ്രസിഡന്റ് എൻ.ശ്രീധരൻ നായർ, സെക്രട്ടറി പുതുശേരേത്ത് വിജയൻ പിള്ള, ട്രഷറർ അനിൽ കുമാർ, മുരളി മുരളിക, രവീന്ദ്രൻ നായർ, സോമരാജൻ, വനിതാസമാജം പ്രസിഡന്റ് ചന്ദ്രികാമ്മ, സെക്രട്ടറി പ്രഭാസോമൻ എന്നിവർ നേതൃത്വം നൽകി.