ambala

അമ്പലപ്പുഴ: മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ തോട്ടപ്പള്ളിയിൽ ജനകീയ സമര സമിതിയുടെ റിലേ സത്യാഗ്രഹ പന്തലും പൊഴിമുഖവും സന്ദർശിച്ചു. ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമൻ, ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി .ഗോപൻ,ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, പി.കെ. വാസുദേവൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, മഹിളാ മോർച്ച വൈസ് പ്രസിഡന്റ് ആശ രുദ്രാണി, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുൺ അനിരുദ്ധൻ, ഗോകുലം പ്രസാദ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽ അമ്പലപ്പുഴ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് ഗുരുക്കൾ, ബി.ജെ.പി മണ്ഡലം സെക്രട്ടറി അജു പാർത്ഥസാരഥി, ആരോമൽ, രജിത് രമേശൻ, സോണിരാജ്, കെ.ശിവരാമൻ, കെ. യശോധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.