ആലപ്പുഴ: ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത് അശാസ്ത്രീയമാണെന്നും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആരോപിച്ചു.ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലും പാണ്ടനാട് പഞ്ചായത്ത് അഞ്ചാം വാർഡലും കൊവിഡ് സ്ഥിരീകരിച്ചവർ പ്രവേശിച്ചിട്ടു പോലുമില്ലെന്നിരിക്കെ അവിടെ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത് തികച്ചും തെറ്റാണ്. അശാസ്ത്രീയമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.