കായംകുളം ∙ ഭക്ഷണം വാങ്ങാൻ എത്തിയവർ ഹോട്ടലിന് നേരെ അക്രമം നടത്തിയതായി പരാതി. ഹോട്ടലുടമ മലയിൽ മധു, വനിത തൊഴിലാളി ജലജ എന്നിവർക്ക് മർദ്ദനമേറ്റു. രണ്ടംഗ സംഘം ഹോട്ടലിലെ സാധന സാമഗ്രികൾ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഊണ് വാങ്ങാൻ എത്തിയ ഇവർ തുക കൂടുതലാണെന്ന് പറഞ്ഞ് തർക്കിക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു.