ചാരുംമൂട്: കണ്ണനാകുഴി സർവ്വീസ് സഹകരണ ബാങ്കിൽ ക്രമക്കേടുകൾ ആരോപിച്ച് ബാങ്കിന്റെ ചാരുംമുട് ശാഖയ്ക്ക് മുന്നിൽ താമരക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമരം നടത്തി. കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ടി. മന്മഥൻ, എം.ആർ. രാമചന്ദ്രൻ, മനോജ് സി. ശേഖർ, പി.ബി. ഹരികുമാർ, കെ.എ. ഇബ്രാഹിം കുട്ടി, എസ്. സാദിഖ്, വി. ശശി, മനേഷ് കുമാർ, ശ്രീകുമാർ, അളകനന്ദ എന്നിവർ സംസാരിച്ചു.