ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം കണ്ണനാകുഴി 1858-ാം നമ്പർ ശാഖായോഗത്തിൽ ചികിത്സാ ധനസഹായ വിതരണവും പഠനോപകരണ വിതരണവും യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ബി.സത്യപാൽ, യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് ചുനക്കര എന്നിവർ ചികിത്സ ധനസഹായ വിതരണം നടത്തി. ശാഖായോഗം പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബോസ്, അഭിലാഷ് വനിതാ സംഘം ചെയർപേഴ്‌സൺ വന്ദന സുരേഷ്, കൺവീനർ സ്മിത ദ്വാരക, അർച്ചന പ്രദീപ്, രേഖ സുരേഷ്, മിനി സനിൽ, ജയപ്രകാശ് മന്മഥൻ, കനകമ്മ രാജൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസാദ് നന്ദിയും പറഞ്ഞു.