ചാരുംമൂട് : വഴക്ക് ഒഴിവാക്കാൻ ശ്രമിച്ചയാളുടെ കൈവിരൽ മദ്യലഹരിയിലാരുന്ന യുവാവ് കടിച്ചു മുറിച്ചു.

താമരക്കുളം മേക്കുംമുറി മാമ്മൂട്ടിൽ പുത്തൻവീട്ടിൽ റിച്ചാർഡ് സോളമന്റെ (55) ഇടതു കൈയുടെ തള്ളവിരലാണ് യുവാവ് കടിച്ചു മുറിച്ചത്. പരിക്കേറ്റ സോളമൻ ചുനക്കര സി.എച്ച്.സിയിൽ ചികിത്സ തേടി. സംഭവത്തിൽ താമരക്കുളം വേടരപ്ലാവ് കൊപ്പാറവടക്കടത്ത് ജോസഫിനെതിരെ (35) നൂറനാട് പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ പത്തോടെ സോളമന്റെ വീടിനു സമീപത്തായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോസഫ് അയൽ വീട്ടിൽ ബഹളം ഉണ്ടാക്കുമ്പോൾ അവിടേക്കെത്തിയ സോളമനെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.