അരൂർ: വളാഞ്ചേരിയിലെ വിദ്യാർത്ഥിനി ദേവികയുടെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ജെ.വൈ.എസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
വയനാട് അടക്കമുള്ള ആദിവാസി പിന്നാക്ക ദളിത് മേഖലകളിൽ വൈദ്യുതി പോലും ഇല്ലാത്ത ആദിവാസി ഊരുകളാണുള്ളത്. ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രിയും സർക്കാരും വ്യക്തമാക്കണം. ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ ഓൺലൈൻ വിദ്യാഭ്യാസം തുടരാനാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും ശ്രമിക്കുന്നതെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ദേവികയുടെ കുടുബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ. ബിജു, റെജി റാഫേൽ, ഗോപൻ കൊല്ലം, ഉണ്ണിക്കൃഷ്ണൻ, ദീപൻ, ബാബു തില്ലങ്കേരി, ഷിമ്പിൻ രാജ് തുടങ്ങിയവർ സംസാരിച്ചു..