തുറവൂർ: കർഷകമോർച്ച കുത്തിയതോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ലോക ക്ഷീരദിനത്തോടനുബന്ധിച്ചു 2012ൽ ജില്ലയിലെ ഏറ്റവും നല്ല ക്ഷീര കർഷകനുള്ള അവാർഡ് നേടിയ പറയകാട് സ്വദേശി വി.പി. പൊന്നനെ ആദരിച്ചു. പ്രസിഡന്റ് എസ്. സുരേഷ് പൊന്നാട അണിയിച്ചു. ചടങ്ങിൽ ബി.ജെ.പി അരൂർ നിയോജക മണ്ഡലം ജന: സെക്രട്ടറി കെ.കെ. സജീവൻ,കർഷക മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആർ.ജയേഷ്, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് ആർ. ഹരീഷ്, ജനറൽ സെക്രട്ടറി ആർ. ബിജു, ടി.പി.ഷിജി എന്നിവർ പങ്കെടുത്തു