accident

ചേർത്തല: ആട്ടോ ഇടിച്ച് പരിക്കേ​റ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ തണ്ണീർമുക്കം പഞ്ചായത്ത് പതിനാലാം വാർഡ് വാലുചിറയിൽ ദേവദാസൻ (63) മരിച്ചു. കഴിഞ്ഞ 30ന് രാവിലെ 11ന് തണ്ണീർമുക്കം സ്‌കൂൾ കവലയ്ക്ക് പടിഞ്ഞാറ് ആയിരുന്നു അപകടം. സൈക്കിളിൽ വരികയായിരുന്ന ദേവദാസനെ പിന്നിൽ നിന്നെത്തിയ ആട്ടോ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയാണ്. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ലൈല. മക്കൾ: രതീഷ്,രഞ്ജിനി. മരുമക്കൾ: ബിന്ദു, ജയൻ