photo

ചേർത്തല:മദ്യശാലകൾ തുറക്കരുത്,കുടുംബ ജീവിതം തകർക്കരുത് എന്നാവശ്യപ്പെട്ട് ഗാന്ധി ദർശൻ സമിതി അരൂർ നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പാണാവള്ളി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഗാന്ധി ദർശൻ സമിതി സംസ്ഥാനകമ്മ​റ്റി അംഗം അഡ്വ.എസ്.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം സി.പി.വിനോദ്കുമാർ,ബ്ലോക്ക് പഞ്ചായത്തംഗം രതി നാരായണൻ,പഞ്ചായത്തംഗം എം.രജനി,സീന പ്രദീപ്,സുരേഷ് തണ്ണിശേരി,വി.ബിജുലാൽ,എൻ. ആർ.ഷിബു,നിഷാദ് എന്നിവർ പങ്കെടുത്തു.