വള്ളികുന്നം: ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് സെക്രട്ടറി കുഴിവേലിൽ പറമ്പിൽ കെ.ഷാജിയുടെ വീടാക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തിയവർക്കെതിരെ നാടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടാലറിയാവുന്ന പ്രതികളുടെ പേരുവിവരങ്ങൾ പൊലീസിന് നൽകി​യിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും കമ്മി​റ്റി​ ആരോപിച്ചു. ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക്ക് പ്രസിഡന്റ് പി.ബി. വാസുദേവൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി വി രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇലിപ്പക്കുളം മുരളി, വി.മുരളീധരൻ, സി.അജയകുമാർ, സി.ടി സുരേഷ് കുമാർ, പി.സന്തോഷ്, വി.അരുൺകുമാർ, അജേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു