പടം മെയിലിൽ

വള്ളികുന്നം: ലോകപരിസ്ഥിതി ദിനത്തിൽ പ്രകൃതിക്ക് കരുത്തുനൽകി പുരോഗമനകലാസാഹിത്യസംഘവും, വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ നിയമ പാലകരും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. വള്ളികുന്നത്തെ മൺമറഞ്ഞുപോയ സാംസ്കാരികനായകരുടെ പേരുകളാണ് വൃക്ഷത്തൈകൾക്ക് നൽകിട്ടുള്ളത്. കാമ്പിശേരിൽ കരുണാകരൻ, ഡോ.പുതുശേരി രാമചന്ദ്രൻ, തോപ്പിൽ കൃഷ്ണ പിള്ള, എൻ.എസ്.പ്രകാശ്, ഉല്ലാസ് സുകുമാരൻ, വീയാർജി വള്ളികുന്നം, പത്മനാഭൻ വൈദ്യൻ, കുട്ടൻ വള്ളികുന്നം, ഹരികുമാർ പുതുശേരി, വള്ളികുന്നം തങ്കപ്പൻ, വള്ളികുന്നം ഗോപി എന്നിവരുടെ പേരിലാണ് മരങ്ങൾ നട്ടു. വള്ളികുന്നം പൊലീസ് സ്റ്റേഷൻ വളപ്പിൽ നടന്നചടങ്ങിൽ മേഖലാ പ്രസിഡന്റ് ഡോ.ലേഖ.എസ്.ബാബു. അദ്ധ്യക്ഷയായി. സ്റ്റേഷൻ ഹൌസ് ഓഫീസർ കൂടിയായ സർക്കിൾ ഇൻസ്‌പെക്‌ടർ കെ.ഗോപകുമാർ തോപ്പിൽഭാസിയുടെ പേരിലുള്ള ആദ്യ വൃക്ഷത്തൈ നട്ടു. സംസ്ഥാനസർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവ് ഡോ. സൈജുഖാലിദിൽ നിന്നും വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. ഇലിപ്പക്കുളം രവീന്ദ്രൻ, രാജേന്ദ്രൻ വള്ളികുന്നം, അനിൽ നീണ്ടകര, രാജൻ മണപ്പള്ളി,കെ.മൻസൂർ, റ്റി. രഞ്ജിത്, അജയൻ പോക്കാട്ടു, എൻ.മോഹൻകുമാർ, തുടങ്ങിയവർ പങ്കെടുത്തു.