അമ്പലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ കെ.കെ.കുഞ്ചു പിളള സ്മാരക സ്കൂളിൽ ഫലവൃക്ഷത്തൈ നട്ട് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലതമേരി ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ ഉമ്മൻ തോമസ്, അമ്പലപ്പുഴ കൃഷി അസി.ഡയറക്ടർ എച്ച്. ഷബീന, അമ്പലപ്പുഴ തെക്ക് കൃഷി ഓഫീസർ അഞ്ജു വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കെ.എം. ജുനൈദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിബി വിദ്യാനന്ദൻ, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ, വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, പഞ്ചായത്തംഗം രമാദേവി, സ്കൂൾ പ്രഥമാദ്ധ്യാപിക അനുപമ, കാർഷിക വികസന സമിതിയംഗങ്ങളായ സെബാസ്റ്റ്യൻ, മുകുന്ദൻ, രമണൻ തുടങ്ങിയവർ പങ്കെടുത്തു.
11.03
ജില്ലയിൽ ആകെ വിതരണത്തിന് 11.03 ലക്ഷം
ഫലവൃക്ഷത്തൈകൾ
4.75
ജൂൺ ഇരുപത് വരെയുളള ആദ്യഘട്ടത്തിൽ 4.75 ലക്ഷം തൈകൾ
6.27
സെപ്തംബർ 30 ന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിൽ 6.27 ലക്ഷം തൈകളും വിതരണം ചെയ്യും.