ambala

അമ്പലപ്പുഴ: കേന്ദ്ര സർക്കാർ റദ്ദാക്കിയ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ കോർത്തിണക്കിയുള്ള 69.47 കോടി രൂപയുടെ ശിവഗിരി ശ്രീനാരായണ ഗുരു ടൂറിസം സർക്യൂട്ട് പദ്ധതിയും 85 കോടിയുടെ തീർത്ഥാടക സർക്യൂട്ട് പദ്ധതിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടപ്പാക്കണമെന്നും, പദ്ധതി റദ്ദാക്കിയത് കേന്ദ്ര സർക്കാർ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി - ഒ.ബി.സി വിഭാഗം ആലപ്പുഴ ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ കണ്ണാടി സമരം നടത്തി. ജില്ലാ പ്രസിഡന്റ് പി. സാബു അദ്ധ്യക്ഷത വഹി​ച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സജു കളർകോട്, കുട്ടനാട് ബ്ലോക്ക് ചെയർമാൻമാരായ അരുൺ വിജയൻ,പ്രജിത്ത് കാരിച്ചാൽ എന്നിവർ സംസാരിച്ചു.