വള്ളികുന്നം: ഭാരതീയ ജനതാ കർഷകമോർച്ചാ വള്ളികുന്നം കിഴക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീലിന്റെ ഏരിയാതല ഉദ്ഘാടനം വള്ളികുന്നം പ്രാഥമികആരോഗ്യകേന്ദ്രത്തിൽ വൃക്ഷത്തൈനട്ടുകൊണ്ട് ഡോ:റിഷാദ് നിർവഹിച്ചു. ബിജെപി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. കർഷക മോർച്ചാ ഏരിയ പ്രസിഡന്റ്‌ അബിൻ നാഥ് അദ്ധ്യക്ഷത വഹിച്ചു. , കർഷകമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു പാട്ടത്തിൽ, ബിജെപി ഏരിയ പ്രസിഡന്റ് ജയിംസ് വള്ളികുന്നം, ഹെൽത്ത് ഇൻസ്‌പെക്ടർ മണിലാൽ, ഏരിയ ജനറൽ സെക്രട്ടറി സുരേഷ് സോപാനം, മോഹനൻ കിഴക്കടത്ത്, എന്നിവർ പങ്കെടുത്തു...