ആലപ്പുഴ: ലൈഫ് മിഷൻ മൂന്നാംഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ, രേഖകൾ ഹാജരാക്കി അർഹത തെളിയിക്കാൻ കഴിയാത്തവർക്ക് എട്ടു മുതൽ 15 വരെ അവസരം നൽകും. അർഹരായ ഗുണഭോക്താക്കൾ അതത് ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ രേഖകൾ 15നു മുമ്പായി ഹാജരാക്കണം. കൂടാതെ ലൈഫ് ലിസ്റ്റിൽ ഇതുവരെ ഉൾപ്പെടാതിരുന്ന അർഹരായ ഭവനരഹിതർക്ക് അപേക്ഷ സമർപ്പിക്കാൻ ഉടൻ അവസരം നൽകും. അപേക്ഷ സമർപ്പിക്കാനുള്ള സർക്കാർ നിർദേശം വരുന്നതുവരെ തദ്ദേശസ്ഥാപനങ്ങളിലോ, കളക്ടറേറ്റുകളിലോ വീടിനുള്ള അപേക്ഷ നൽകേണ്ടതില്ലെന്നും ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.