ആലപ്പുഴ: തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം നിർത്തലാക്കണമെന്നും കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കണമെന്നും, പ്രദേശവാസിയും പൊതു പ്രവർത്തകനുമായ നവാസ്കോയ ലോക പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടൽഭിത്തി നിർമ്മിക്കാത്ത പ്രണവം ജംഗ്ഷൻ, ചേലക്കാട് മുതൽ പല്ലനതോപ്പിൽ ജംഗ്ഷൻ ഈ സ്ഥലത്തെ ജനങ്ങൾ കടലാക്രമണം മൂലം വളരെ പരിഭ്രാന്തിയിലാണ്.
കരിമണൽ ഖനനം കടൽ ക്ഷോഭം ശക്തി പ്രാപിക്കുന്നതിന് വഴിയൊരുക്കുന്നു.
കടൽഭിത്തിയുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും തോട്ടപ്പള്ളി ഹാർബറിന്റെ നിർമ്മാണം ശാസ്ത്രീയ രീതിയിലാണോ എന്ന് പരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.