ആലപ്പുഴ: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന മഹാ സമ്പർക്കയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ രൂപതാ ബിഷപ്പ് ജയിംസ് ആനാപറമ്പിലിന് ലഘുലേഖ നൽകി ബി.ജെ.പി സംസ്ഥാന മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നിർവഹിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ ജനക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച് കുമ്മനം രാജശേഖരൻ ബിഷപ്പിനോട് വിശദീകരിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി.ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി ശ്രീദേവി വിപിൻ, ആർ.ഉണ്ണിക്കൃഷ്ണൻ, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാന്നാർ സുരേഷ്, ബി.ജെ.പി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സജി പി.ദാസ്, ജനറൽ സെക്രട്ടറി ജി.മോഹനൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശ്വ വിജയ് പാൽ എന്നിവർ കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു. സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ നാല് ലക്ഷം കുടുംബങ്ങൾ സമ്പർക്കം ചെയ്യും. രണ്ടു പേരടങ്ങുന്ന ബി.ജെ.പി പ്രവർത്തകർ വീതമാണ് വീടുകളിലെത്തുന്നത്. 7ന് സമ്പൂർണ സമ്പർക്കദിനമായി ആചരിക്കും.