ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആലപ്പുഴ അർബൻ സഹ. ബാങ്ക് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമുൾപ്പെടെയുള്ള 6.33 ലക്ഷം രൂപ ബാങ്ക് പ്രസിഡന്റ് എ.ശിവരാജൻ മന്ത്രി ജി.സുധാകരന് കൈമാറി. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എം.കെ.സജിത്ത്, ഡയറക്ടർമാരായ പി.ജ്യോതിസ്, അജയസുധീന്ദ്രൻ, അഡ്വ. പി.പി.ഗീത, എം.വി.ഹൽത്താഫ് എന്നിവർ പങ്കെടുത്തു. ബാങ്ക് അങ്കണത്തിൽ മന്ത്രി ജി.സുധാകരൻ തെങ്ങിൻതൈ നട്ടു.