ഹരിപ്പാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓണാട്ടുകര കാർഷിക സാംസ്‌കാരിക സമിതിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങൾ വഴി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. മുതുകുളം, ചിങ്ങോലി, കാർത്തികപ്പള്ളി, ചേപ്പാട്, പള്ളിപ്പാട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ മുഖേനയായിരുന്നു വിതരണം. സമിതി മുഖ്യരക്ഷാധികാരി വേലഞ്ചിറ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കൃഷ്ണകുമാർ വിഷയാവതരണം നടത്തി. അഡ്വ.ബി ഗോപൻ, ടി.ആർ. വത്സല, അഖിൽ കാർത്തിക്, ഉണ്ണുണ്ണി തുടങ്ങിയവർ സംസാരിച്ചു.