ഹരിപ്പാട്: കരിമണൽ ഖനനവിരുദ്ധ സമരത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വേണുഗോപാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിത് ചിങ്ങോലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ജി. ശാന്തകുമാർ, ബ്ലോക്ക് സെക്രട്ടറി തുണ്ടുതറ ശശി, പഞ്ചായത്ത് മെമ്പർ സജിനി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.പി. ബിജു സ്വാഗതവും തുളസീധരൻ നന്ദിയും പറഞ്ഞു.