ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ഗവ. സർവ്വന്റ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 25 തെങ്ങിൻ തൈകൾ നട്ടു. ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ തെങ്ങിൻതൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ. അരുൺകുമാർ, വൈസ് പ്രസിഡന്റ് എസ്. പ്രദീപ്, ബോർഡംഗം ടി. മനോജ്, പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മിസ്ട്രസ് വി.ഒ. ആനിമ്മ, സെക്രട്ടറി ആർ. ശ്രീകുമാർ, പി.വത്സല, എം.പി.ഗിരിപ്രസാദ് എന്നിവർ പങ്കെടുത്തു.