trf

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആശ്രമ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. സ്വാമി സുഖാകാശ സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. നടരാജൻ, സെക്രട്ടറി വി. നന്ദകുമാർ, വൈസ് പ്രസിഡന്റ് മുട്ടം ബാബു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി. ദേവദാസ്, കെ.പി അനിൽകുമാർ, ജ്യോതി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.