ഹരിപ്പാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം വൃക്ഷത്തൈകൾ ഹരിപ്പാട്ട് വിതരണം ചെയ്തു. വിതരണോദ്ഘാടനം അയ്യപ്പൻ കൈപ്പള്ളി നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, ജോയിൻ സെക്രട്ടറി ശ്യാംജി കരുവാറ്റ, പ്രജിത്ത്, മിഥുൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.