sndp

ആലപ്പുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്‍ യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. തലവടി 11-ാം നമ്പർ ശാഖാ യോഗത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അഡ്വ. സുപ്രമോദം വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ചെയർമാൻ വിനോച്ചൻ,കൺവീനർ പീയൂഷ് പി.പ്രസന്നൻ,വൈസ് ചെയർമാൻ ശ്യം ശാന്തി, യൂത്ത് മൂവ്മെന്റ് അംഗങ്ങളായ സനൽകുമാർ, അശ്വതി കരുമത്ത്, അനന്ദു,അഭിജിത്ത്,അമ്പാടി,നിഖിൽ എന്നിവർ പങ്കെടുത്തു.