മാവേലിക്കര: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്‌കൂൾ എസ്.പി.സിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം വൃക്ഷത്തൈ നട്ട് മാവേലിക്കര സി.ഐ ബി.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.അജിത്ത് അദ്ധ്യക്ഷനായി. പ്രസിൻസിപ്പൽ ജെ.പങ്കജാക്ഷി, ഹെഡ്മാസ്റ്റർ ജി.പ്രസന്നൻപിള്ള, എ.എസ്.ഐ സുനിമോൻ, അദ്ധ്യാപകരായ വി.വിജയലക്ഷ്മി, ഡി.സുജാത, യു.ദീപു, ആശാദേവി എന്നിവർ നേതൃത്വം നൽകി.

ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഫലവൃക്ഷത്തൈ നട്ടു. സെക്രട്ടറി എസ്.ജ്യോതി ലക്ഷ്മി, ജയലാൽ തുടങ്ങിയവർ പങ്കെടുത്തു. യുവമോർച്ച വെട്ടിയാർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. ജില്ലാ കമ്മിറ്റി അംഗം സുജിത്ത് വെട്ടിയാർ ഉദ്ഘാടനം നിർവ്വഹിച്ചു. വെട്ടിയാർ ഏരിയ പ്രസിഡന്റ് വിഷ്ണു വി.വെട്ടിയാർ അദ്ധ്യക്ഷനായി. ഗ്രാമ വൈഭവം പദ്ധതിയുടെ ഭാഗമായി മാവേലിക്കര സേവാഭാരതിയുടെ നേത്യത്വത്തിൽ ഫലവൃക്ഷത്തൈ വിതരണം നാടക രചയിതാവും കേരള ലളിതകലാ അക്കാദമി ചെയർമാനുമായ ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സേവാഭാരതി മാവേലിക്കര യുണിറ്റ് സെക്രട്ടറി സുരേഷ് കുമാർ ഫലവൃക്ഷത്തൈ കൈമാറി. തുടർന്ന് വിദ്യാധിരാജ വിദ്യാപീഠം സ്കൂളിൽ പ്രിൻസിപ്പൽ റ്റിൻടോ, പ്രൊഫ. ഈശ്വരൻ നമ്പൂതിരി, മുൻ ആണവ ശാസ്ത്രജ്ഞൻ ഡോ.മോഹനൻ എന്നിവർക്കും ഫലവൃക്ഷങ്ങൾ കൈമാറി. ചടങ്ങിൽ സേവാഭാരതി ജില്ലാ സമിതി അംഗം ഗോപൻ ഗോകുലം, ആർ.പി. ബാലാജി, ദേവരാജൻ പ്രായിക്കര, മുരളീധരൻ പിള്ള എന്നിവർ പങ്കെടുത്തു. മാന്നാർ ശ്രീചിത്തിര മഹാരാജ വിലാസം ഗവ.യു.പി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എ.കെ. പ്രസന്നൻ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ പി.ജി.വേണു, അദ്ധ്യാപകമാരായ നിഷ സുജീവ്, ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.

കേരള കൗൺസിൽ ഓഫ് ചർച്ചസ് പരിസ്ഥിതി ദിനാഘോഷം കെ.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. കെ.സി.സി മേഖല ചെയർമാൻ റവ.ജോർജ് ജോസ് അദ്ധ്യക്ഷനായി.

ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പരിസ്ഥിതി ദിനാഘോഷം ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു.