മാവേലിക്കര: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്ലുമല കാർഷിക സഹകരണ ബാങ്ക് കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ.ശശിധരൻ കർഷകനായ മധുസൂദനന് തെങ്ങിൻ തൈ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.ബിന്ദു പരിസ്ഥിതിദിന സന്ദേശം നൽകി. ബോർഡ് മെമ്പർമാരായ സോമശേഖര കുറുപ്പ്, സി.ഡി.വേണുഗോപാൽ, എ.ശ്രീജിത്ത്, വി.കെ പ്രസാദ്, ഡി.കെ.മത്തായി, കെ.കെ. വിശ്വംഭരൻ, സി. സുധാകരൻ, ശിവൻകുട്ടി, സി.വിജയൻ, സതി കോമളൻ, സി.പി. കനകമ്മ, രമയമ്മ എന്നിവർ നേതൃത്വം നൽകി.