ഹരിപ്പാട്: തോട്ടപ്പള്ളിയിൽ നിന്ന് കരിമണലുമായി വന്ന ലോറികൾ ദേശീയപാതയിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ഇന്നലെ ഉച്ചയ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. നാല് ലോറികളാണ് 20 മിനിറ്റോളം തടഞ്ഞിട്ടത്.
ലോക പരിസ്ഥിതി ദിനത്തിലും സർക്കാർ കരിമണൽ കൊള്ളയടിക്കുകയാണെന്നു ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോറികൾ തടഞ്ഞത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. ഹരികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു ആർ.ഹരിപ്പാട്, ഷാഹുൽ ഉസ്മാൻ, മുഹമ്മദ് റാഫി, അച്ചു ശശിധരൻ, മുബാറക്, ഹാഷിക് ഹുസൈൻ, മനോജ്, സ്നേഹ ആർ.വി, വി.കെ. നാഥൻ, അബ്ബാദ് ലുത്ഫി, ഷാനിൽ സാജൻ, മനു, അമ്പാടി, ഗോകുൽനാഥ് എന്നിവർ നേതൃത്വം നൽകി. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കിയ ശേഷമാണ് ലോറികൾ പോയത്.