ആലപ്പുഴ: ജില്ലയിൽ ഇന്നലെ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലു പേർ മുംബയിൽ നിന്നും ഒരാൾ വിദേശത്തു നിന്നും വന്നതാണ്. മെയ് 25ന് മുംബയിൽ നിന്നു ട്രെയിൻ മാർഗം കൊച്ചിയിൽ എത്തി തുടർന്ന് ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, ചമ്പക്കുളം സ്വദേശിയായ യുവാവ്, 58 വയസുള്ള കരുവാറ്റ സ്വദേശി, തൈക്കാട്ടുശേരി സ്വദേശിയായ യുവാവ് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മെയ് 22ന് ദുബായിൽ നിന്നു കൊച്ചിയിൽ എത്തി, തുടർന്ന് ജില്ലയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെറുതന സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആൾ. 25ന് രോഗം സ്ഥിരീകരിച്ച 4 പേർ ഇന്ന് രോഗമുക്തരായി. മാവേലിക്കര, ചെന്നിത്തല,നൂറനാട്,മാന്നാർ സ്വദേശികളാണ് രോഗമുക്തരായത്
നിലവിൽ 66 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 12 പേർ രോഗ വിമുക്തരായി.