കറ്റാനം: ഭരണിക്കാവ് ആയിരംകുന്നിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു. പത്തിയൂർ കൊപ്പായിൽ ശക്തന്റെ മകൻ ശംഭു ശക്തൻ (25), പുള്ളികണക്ക് വീനസിൽ വിശ്വംഭരന്റെ മകൻ സഞ്ജീവ് (24) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. കറ്റാനത്ത് നിന്നു ഭരണിക്കാവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. നാട്ടുകാർ ഇരുവരെയും കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ. ശംഭുവിന്റെ മാതാവ് നവ. സഹോദരൻ: വിഷ്ണു. കലയാണ് സഞ്ജീവിന്റെ മാതാവ്. സഹോദരി: ശിൽപ്പ.