മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗുണമേൻമയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്തു. തെങ്ങിൻ തൈ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.സോമനാഥൻ പിള്ള, ബഹനാൻ ജോൺ മുക്കത്ത്, തമ്പി കൗണടിയിൽ, വി.കെ.അനിൽകുമാർ, പൊന്നമ്മ മാത്യു. പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.