മാവേലിക്കര: നടുവട്ടം സത്യലാൽ ലൈബ്രറിയിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എസ്.സത്യജ്യോതിയുടെ അദ്ധ്യക്ഷനായി. നഗരസഭാംഗം സി.രാജലക്ഷ്മി, ലൈബ്രറി കൗൺസിൽ താലൂക്ക് ജോ.സെക്രട്ടറി എസ്.സഞ്ജയ്‌ നാഥ്, ഗോപിനാഥൻ നായർ, എം.എസ്. മോഹനൻ, എസ്. സരിത തുടങ്ങിയവർ സംസാരിച്ചു.