പാണ്ടനാട്: ഗാന്ധിദർശൻ സമിതി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫലവൃക്ഷ തൈകൾ നട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി.യശോദരൻ, അഡ്വ.ഹരി പാണ്ടനാട്, ഡോ. സംഗീത, ജെയ്സൺ ചാക്കോ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.