മാവേലിക്കര: കൊവിഡ് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത, ദാരിദ്ര്യരേഖയിൽ ഉൾപ്പെട്ടവർക്ക് സർക്കാർ അംഗീകരിച്ച ആയിരം രൂപ ധനസഹായം മാവേലിക്കര നഗരസഭ 26, 27 വാർഡുകളിൽ വിതരണം ചെയ്യുന്നതിൽ അപാകത ആരോപിച്ച് ബി.ജി.പി തഹസിൽദാർക്ക് പരാതി നൽകി. ധനസഹായ വിതരണം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചാണ് പരാതി.
നഗരസഭ 26-ാം വാർഡ് കൗൺസിലർ ആർ.രാജേഷ്, 27-ാം വാർഡ് കൗൺസിലർ ഉമയമ്മ വിജയകുമാർ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം പി.വിജയകുമാർ പരമേശ്വരത്ത്, മാവേലിക്കര നിയോജക മണ്ഡലം ട്രഷറർ കെ.എം. ഹരികുമാർ, മുനിസിപ്പാലിറ്റി തെക്കൻ ഏരിയ പ്രസിഡന്റ് ജീവൻ ആർ.ചാലിശേരിയിൽ, ജനറൽ സെക്രട്ടറി സുജിത്ത് മാവേലിക്കര, മുരളി എന്നിവരാണ് പരാതിക്കാർ.