ഗ്രന്ഥശാല ഉദ്യാനത്തിൽ
പാരിജാതവും പവിഴമല്ലിയും
ചേർത്തല:വയലാർ കവിതകളിലും ഗാനങ്ങളിലും സൗരഭ്യം വിതറിയ പൂച്ചെടികളും വൃക്ഷങ്ങളും പരിസ്ഥിതി ദിനത്തിൽ ഉദ്യാനത്തിൽ നട്ടുവളർത്തി ഗ്രന്ഥശാല.വയലാർ ഒളതലയിൽ പ്രവർത്തിക്കുന്ന വയലാർ രാമവർമ്മ ഗ്രന്ഥശാലയാണ് അനശ്വര കവി വയലാർ രാമവർമ്മയുടെ സ്മരണയെ മുൻനിർത്തി മൂന്ന് സെന്റ് സ്ഥലത്ത് ഉദ്യാനം ഒരുക്കുന്നത്.പനിനീർ ചെമ്പകം,പാരിജാതം,പവിഴമല്ലി,കണികൊന്ന തുടങ്ങിവയാണ് നട്ടുവളർത്തുന്നത്.ഭക്ഷ്യമന്ത്റി പി. തിലോത്തമൻ,പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ്മ, പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു എന്നിവർ ചേർന്ന് വയലാർ ഉദ്യാനത്തിൽ ആദ്യ ചെടികൾ നട്ടു.സംസ്ഥാന സോഷ്യൽ ഫോറസ്റ്ററിയും ഗ്രന്ഥശാലയും സഹകരിച്ച് വൃക്ഷങ്ങൾ നമ്മുടെ ജീവന്റെ ജീവനാണ് എന്ന സന്ദേശവുമായി സംഘടിപ്പിച്ച വയലാർ ട്രീചലഞ്ച് മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യ്തു. രണ്ടായിരം ഫലവൃക്ഷതൈകൾ ഇതിന്റെ ഭാഗമായി വിതരണം ചെയ്യ്തു.ഗ്രന്ഥശാല പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,സെക്രട്ടറി വി.ബിജുകുമാർ,എം.ജി.നായർ, എസ്.ഷിബു, കെ.വി.സജിത്ത്,കെ.അശോകൻ,ആന്റണി ജോസഫ്,ബീനാ തങ്കരാജ്, എന്നിവർ പങ്കെടുത്തു.