tv-r
വെള്ളക്കെട്ടായ അരൂർ - ഇല്ലത്തുപടി റോഡ്

അരൂർ: കാനയില്ലാത്ത ഇല്ലത്തുപടി- പള്ളിയറക്കാവ് റോഡ് വെള്ളക്കെട്ടിൽ തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ, മഴ ആരംഭിച്ചതോടെ കനത്ത വെള്ളക്കെട്ടാണ്.

രണ്ടു വർഷമായി കാൽനടയാത്ര പോലും അസാദ്ധ്യമായ നിലയിൽ റോഡ്തകർന്നിട്ടും യാതൊരു നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. അരൂർ പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്പറായിട്ടുള്ള പ്രദേശത്തെ റോഡാണിത്. ഇല്ലത്തു പടിയിൽ നിന്ന് ആരംഭിച്ച് അരൂർ പള്ളി സ്റ്റോപ്പിൽ എത്തിച്ചേരുന്ന റോഡിനെ നിത്യേന നൂറ് കണക്കിന് പേരാണ് ആശ്രയിക്കുന്നത്. റോഡിലെ കുഴിയും വെള്ളക്കെട്ടും മൂലം ഇരുചക്ര വാഹന യാത്രികരും വിദ്യാർത്ഥികളുൾപ്പടെയുള്ള യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.

പഞ്ചായത്തിലെ മറ്റു റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തിയപ്പോഴും ഈ റോഡിനെ അധികൃതർ മന:പൂർവ്വം അവഗണിച്ചെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ദേശീയപാതയിൽ അരൂർ പള്ളി മുതൽ അരൂർ ക്ഷേത്രം വരെയുള്ള ഭാഗങ്ങളിൽ മാർഗ്ഗ തടസ്സമുണ്ടാകുമ്പോൾ സമാന്തര പാതയാണിത്. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിക്ഷേധിച്ചു നാട്ടുകാർ വാഴ നട്ടു പ്രതിക്ഷേധിച്ചു