വള്ളികുന്നം: ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് സെക്രട്ടറിയുടെ വീടുകയറി ആക്രമിച്ചവർ അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ ഗോപീ സദനത്തിൻ ശ്രീനി (30), വള്ളികുന്നം പുത്തൻചന്ത കാഞ്ഞിരംവിളയിൽ ഉദിത് ശങ്കർ (26),കടുവിനാൽ കൊച്ചു വിളയിൽ വീട്ടിൽ ജലീൽ (35),കടുവിനാൽ ലക്ഷ്മീ ഭവനത്തിൽ അർജ്ജുൻ (31), കടുവിനാൽ വിനുഭവനത്തിൽ വിനു (36), പുത്തൻ ചന്ത പടീറ്റേടത്ത് വീട്ടിൽ അഭിജിത്ത് (20) എന്നിവരെയാണ് വള്ളികുന്നം എസ്.ഐ കെ.സുനുമോന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ 28ന് രാത്രി 11.30 ഓടെ ആർ.എസ്.എസ് - ഡി.വൈഎഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു സംഭവം. സംഭവത്തിൽ ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് സെക്രട്ടറി കെ.ഷാജിയുടെ വീടിന്റെ ജനലുകളും മറ്റും അടിച്ചു തകർത്തിരുന്നു.