tv-r

അരൂർ: അരൂർ- കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ ചെണ്ടവാദ്യം ബിരുദ വിദ്യാർത്ഥി, കോടംതുരുത്ത് പഞ്ചായത്ത് ആറാം വാർഡ് കിഴക്കേ ചമ്മനാട് കത്രേഴത്ത് വീട്ടിൽ അനിരുദ്ധന്റെയും ചന്ദ്രികയുടെയും മകൻ അഭിന്റെ (25) മൃതദേഹം കണ്ടെത്തി.

ഇന്നലെ പുലർച്ചെ പനങ്ങാട് ചേപ്പനത്തെ കായലോരത്ത് മത്സ്യത്തൊഴിലാളികളാണ് പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് അഭിൻ ചാടിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നെട്ടൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.സഹോദരൻ അശ്വിൻ