ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടു. കേന്ദ്രസമിതി എക്സിക്യുട്ടിവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് ഫലവൃക്ഷം നട്ട് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.ടി.മധു, വൈസ് പ്രസിഡന്റ് വിനോദൻ, സെക്രട്ടറി ജി.പീതാംബരൻ, എക്സിക്യുട്ടിവ് അംഗങ്ങളായ എൻ.മുരളീധരൻ, എൻ.കെ.മുരളീധരൻ എന്നിവർ പങ്കെടുത്തു.