ph

കായംകുളം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുല്ലുകുളങ്ങര സർവീസ് സഹകരണ ബാങ്ക് 2992 ന്റെ ആഭിമുഖ്യത്തിൽ ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളും ഫലവൃക്ഷതൈകളും സൗജന്യമായി വിതരണം ചെയ്തു

ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. രഞ്ജിത്ത്,പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരൻ,ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി. സുധാകരൻ എന്നിവർ ബാങ്ക് വക സ്ഥലത്ത് തെങ്ങിൻ തൈകൾ നട്ടു.

സെക്രട്ടറി എം.വൈ. സമീന, ഭരണസമിതി അംഗം എ.അജിത്ത്, ശ്രീജേഷ്,ശോഭനകുമാരി,ഉഷ,രമണി,കെ.മുഹമ്മദ് കുഞ്ഞ്,അഭിലാഷ്,ഖാലിദ് എന്നിവർ സംസാരിച്ചു.