ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വേണ്ടി മത്സ്യഫെഡ് ഒരുക്കുന്ന ഓൺലൈൻ പഠനകേന്ദ്രങ്ങളിൽ ആദ്യത്തേത് വാടയ്ക്കൽ കാഞ്ഞിരംചിറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഹാളിൽ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജർ പി.എൽ.വത്സലകുമാരി, ഡെപ്യൂട്ടി മാനേജർ കെ.സജീവൻ, മത്സ്യത്തോഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി.എ.ബെനഡിക്ട്, പി.പി.പവനൻ, ടി.സി.പീറ്ററുകുട്ടി, എ.പി.സോണ, ബി.അജേഷ്, സംഘം സെക്രട്ടറി മിനി എന്നിവർ പങ്കെടുത്തു. ജില്ലയിലാകെ 34 ഓൺലൈൻ പഠന കേന്ദ്രങ്ങളാണ് മത്സ്യഫെഡ് ഒരുക്കുന്നത്. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ 150 ഓൺലൈൻ പഠന കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും.