വള്ളികുന്നം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യുവകലാസാഹിതി ചാരുംമൂട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോപ്പിൽ ഭാസി, കാമ്പിശേരി കരുണാകരൻ, തോപ്പിൽ കൃഷ്ണപിള്ള, തോപ്പിൽ അജയൻ, പുതുശ്ശേരി രാമചന്ദ്രൻ, എൻ.എസ്.പ്രകാശ് എന്നിവരുടെ പേരിൽ വള്ളികുന്നം വില്ലേജ് ഓഫീസ് വളപ്പിൽ ഓർമ്മ മരങ്ങൾ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ തോപ്പിൽ ഭാസിയുടെ പേരിലും മറ്റുള്ളവരുടെ പേരിൽ നൂറനാട് രാമചന്ദ്രൻ (ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ്), ചാരുംമൂട് പുരുഷോത്തമൻ, രാജൻ കൈലാസ് (കവി), ചിത്ര തോപ്പിൽ, സാഹിതി മേഖലാ സെക്രട്ടറി റജി പണിക്കർ എന്നിവരും ഓർമ്മ മരങ്ങൾ നട്ടു. ചടങ്ങിൽ ഷാജി, രോഹിണി, പ്രദീപ് തോപ്പിൽ തുടങ്ങിയവരും പങ്കെടുത്തു.